arikomban-12

അരിക്കൊമ്പനെ ധരിപ്പിക്കാന്‍ ബെംഗളുരുവില്‍ നിന്ന് ജി.പി.എസ് കോളര്‍ എത്തിക്കില്ല. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നാളെ അസമില്‍ നിന്ന് തന്നെ കോളര്‍ എത്തിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. നിയമനടപടിക്കായി എ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വനംമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. തുടര്‍നടപടി സംബന്ധിച്ച് മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി.രാജേഷ് എന്നിവരുമായി വനംമന്ത്രി നെന്മാറയില്‍ ചര്‍ച്ച നടത്തി. 

 

GPS collar for arikomban