thrissurphcnew-13

തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്നുവീണ്‌ ഡോക്ടർക്കും രോഗിയ്ക്കും പരുക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് രണ്ട് നിലകളിലെ സീലിങും തകര്‍ന്ന് അപകടമുണ്ടായത്. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ മെറിന് തലയ്ക്കാണ് പരുക്ക്. മൂന്നാംക്ലാസ് വിദ്യാര്‍ഥിനിക്കും പരുക്കേറ്റു. വലിയ ശബ്ദം കേട്ട് രോഗികളില്‍ പലരും പുറത്തേക്ക് ഇറങ്ങിയോടി. ആറു മാസം മുമ്പാണ് നിർമ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ceiling collapsed in thrissur PHC