ബിബിസിക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നികുതിവെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണച്ചട്ടം ലംഘിച്ചതിനുമാണ് കേസെടുത്തത്. ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തി ബിബിസി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ആദായനികുതിവകുപ്പിന്റെ പരിശോധന.
ബിബിസി ആദായനികുതി വിഷയത്തിൽ ഇന്ത്യയുടെ നിയമങ്ങൾ പാലിക്കുന്നില്ലെന്നും വരുമാനവും പ്രവർത്തനവും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും വിദേശ സംഭാവന സ്വീകരിക്കുന്നതിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു.
ED files case against BBC India under FEMA