സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം കൂടി വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം മിക്ക ജില്ലകളിലും കടുത്ത ചൂട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെൽഷ്യസ് കാസർകോട് പാണത്തൂരിൽ രേഖപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയിൽ 39 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. അന്തരീക്ഷ ഈര്‍പ്പവും താപനിലയും ചേര്‍ത്ത് കണക്കാക്കുന്ന ഹീറ്റ്ഇന്‍ഡക്്സ് നെയ്യാറ്റിന്‍കര പാറശാല, പാലക്കാട് എന്നിവിടങ്ങളിലും കാസര്‍കോട് ജില്ലയുെട ചിലഭാഗങ്ങളിലും 50 മുതല്‍ 54 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
IMD forecasts summer rain in Kerala for next five days