pensionreformn-07

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരിക്കാന്‍ നീക്കം. നിലവിലെ പങ്കാളിത്ത െപന്‍ഷന്‍ ആകര്‍ഷകമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രധനസെക്രട്ടറി ടി.വി സോമനാഥന്‍റെ അധ്യക്ഷതയില്‍ നാലംഗ സമിതി രൂപീകരിച്ചു. കൂടുതല്‍ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാക്കാതെ ജീവനക്കാരുടെ അതൃപ്തികള്‍ പരിഹരിക്കാനാണ് നീക്കം. സമിതിയുടെ പ്രവര്‍ത്തനത്തിന് സമയപരിധി നിശ്ചിയിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായവും തേടും. പങ്കാളിത്ത പെന്‍ഷന്‍ പരിഷ്ക്കരിക്കണമെന്ന നിവേദനത്തിന്മേല്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് തിരികെ പോകുമെന്ന് രാജസ്ഥാനും ഛത്തീസ്ഗഡും ജാര്‍ഖണ്ഡും പഞ്ചാബും പ്രഖ്യാപിച്ചിരുന്നു. പെന്‍ഷന്‍ വിഷയത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.   

 

Government appoints committee for pension structure reform