ak-antony-3

 

ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും വേദനയുണ്ടാക്കിയെന്ന് എ.െക.ആന്‍റണി.  പ്രാണവായു പോലെയുള്ള നയങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തിന്‍റെയും ജനങ്ങള്‍ക്കിടയിലുമുള്ള ഐക്യം ശിഥിലമാകുന്നു. നാനാത്വത്തില്‍ ഏകത്വത്തിന് പകരം ഏകത്വം അടിച്ചേല്‍പിക്കാനാണ് ബിജെപി ശ്രമം. അവസാനശ്വാസം വരെ ബിജെപിക്കെതിരെ ശബ്ദമുയർത്തും. അതിലൊരു മാറ്റവും ഇല്ല. കൂറ് എന്നും നെഹ്റു കുടുംബത്തിനൊപ്പമെന്ന് എ.െക.ആന്‍റണി. മരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെതുടരും. വയസ് 82 ആയി, എത്രകാലം ജീവിച്ചിരിക്കുമെന്ന് അറിയില്ല. അനില്‍ ആന്‍റണിയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്കും ഇനിയില്ല. അനില്‍ ആന്റണി വിഷയം സംബന്ധിച്ച ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണം ആണെന്നും ആന്റണി പറഞ്ഞു. 

 

AK Antony on Anil Antony