അട്ടപ്പാടിയിലെ മധു കേസില്‍ ഒന്നു മുതല്‍ പതിനഞ്ച് വരെയുള്ള പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി. ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈന് ഒരു ലക്ഷം രൂപ പിഴയും മറ്റു പ്രതികള്‍ക്ക് ഒരുലക്ഷത്തി പതിനെട്ടായിരം രൂപയുമാണ് പിഴ. കേസിലെ പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ. നാലും പതിനൊന്നും പ്രതികളെ കോടതി ഇന്നലെ വെറുതേ വിട്ടിരുന്നു. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റും. പിഴത്തുകയുടെ 50% മധുവിന്റെ അമ്മയ്ക്കും ബാക്കി തുക സഹോദരിമാര്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
7 year imprisonment for accused in madhu case