ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് മരിച്ച അട്ടപ്പാടി മധു കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പതിനാല് പ്രതികളുടെ ശിക്ഷ ഇന്ന് മണ്ണാര്‍ക്കാട് കോടതി വിധിക്കും. പതിനാറ് പ്രതികളില്‍ രണ്ടുപേരെയാണ് കേസില്‍ നിന്നും ഒഴിവാക്കിയത്. പരമാവധി പത്ത് വര്‍ഷം വരെയുള്ള ശിക്ഷ പ്രതികളില്‍ പലര്‍ക്കും ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍. വിധി എന്തായാലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകരും അറിയിച്ചിട്ടുണ്ട്. പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനിടയില്‍ ബന്ധുക്കളുടെ പ്രതിഷേധം കാരണം ഇന്നലെ കോടതി പരിസരത്ത് നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കോടതി പരിസരത്ത് കൂടുതല്‍ സുരക്ഷാ കരുതലുണ്ടാകും. പതിനാല് പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നാണ് മധുവിന്റെ കുടുംബത്തിന്റെയും പ്രതികരണം. 2018 ഫെബ്രുവരി 22 നാണ് അരി മോഷ്ടിച്ചെന്ന കാരണം പറഞ്ഞ് ആള്‍ക്കൂട്ടം മര്‍ദിച്ച് അവശനാക്കിയതിനെത്തുടര്‍ന്ന് മധുവിന് ജീവന്‍ നഷ്ടപ്പെട്ടത്.
Court to pronounce the quantum of sentence in Madhu lynching case today