എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായവര്‍ മരിച്ചനിലയില്‍. മൃതദേഹങ്ങള്‍ കണ്ടെത്തിയത് കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ട്രാക്കിലാണ്.  മട്ടന്നൂര്‍ സ്വദേശി റഹ്മത്തും സഹോദരിയുടെ  മകള്‍ സഹറ(2)യും നൗഫീഖും ആണ്  മരിച്ചത്. തീപടര്‍ന്നപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയവരാണ് മരിച്ചതെന്നാണ് നിഗമനം.

അതേസമയം മരിച്ച റഹ്മത്തിനൊപ്പം ഉണ്ടായിരുന്ന റാസിഖിെന ചോദ്യം ചെയ്യുകയാണ്. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്ന്് പൊലീസ് കണ്ടെത്തിയിരുന്നു. ബാഗിനുള്ളില്‍ ഒരു കുപ്പി പെട്രോളും കണ്ടെടുത്തു. ട്രാക്കില്‍നിന്ന് കണ്ടെടുത്ത ടിഫിന്‍ ബോക്സും പരിശോധിക്കുന്നു.തീയിട്ടയാളെ കണ്ടെത്താനായി എലത്തൂര്‍ പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ CCTV ദൃശ്യം പരിശോധിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ബൈക്കില്‍ പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. 

ആലപ്പുഴ –കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ‍D1 കംപാര്‍ട്മെന്റില്‍ അക്രമി യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുരാത്രി ഒന്‍പതുമണിയോടെ എലത്തൂര്‍ പാലത്തില്‍ വച്ചാണ് സംഭവം.  പൊള്ളലേറ്റ ഒന്‍പതുപേര്‍ ചികില്‍സയിലാണ്. അക്രമി രണ്ട് കുപ്പിയില്‍ പെട്രോള്‍ കരുതിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.  വിഡിയോ

Three found dead on tracks after unidentified man sets fire inside kannur alappy executive express