തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകം. മകന്‍ അറസ്റ്റില്‍. കടലക്കറിയില്‍ വിഷം കലര്‍ത്തിയെന്ന് പ്രതിയുടെ മൊഴി. ആയുര്‍വേദ ഡോക്ടറായ മയൂരനാഥന്‍ (25) ആണ് അറസ്റ്റിലായത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകമൂലമാണ് വിഷം കലര്‍ത്തിയത്. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം ഉണ്ടാക്കിയെന്നും പ്രതി. ശശീന്ദ്രന്റെ ഭാര്യയും അമ്മയും ഉള്‍പ്പെടെ നാലു പേര്‍ ഒരേ രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുകയാണ്.

 

തൃശൂര്‍ അവണൂര്‍ സ്വദേശിയായ അന്‍പത്തിയേഴുകാരന്‍ ശശീന്ദ്രന്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ശശീന്ദ്രന്റെ അമ്മ കമലാക്ഷി, ഭാര്യ ഗീത വീട്ടില്‍ ജോലിയ്ക്കു വന്ന ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവര്‍ ഛര്‍ദ്ദിയും വിറയലുമായി ആശുപത്രിയില്‍ ചികില്‍സയിലാണ്. അഞ്ചു പേരും കഴിച്ചത് വീട്ടിലുണ്ടാക്കിയ ഇഡലിയും കടലകറിയുമാണ്.

 

Sashindran's death in Thrissur Avanur is murder, his son is under arrest