‌രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ ബംഗാളിലുണ്ടായ സംഘര്‍ഷം ഹൗറയ്ക്ക് പുറമെ ഹൂഗ്ലിയിലേക്കും വ്യാപിച്ചു. ഹൂഗ്ലിയില്‍ ബിജെപിയുടെ ശോഭായാത്രയ്ക്കുനേരെ കല്ലേറുണ്ടായെന്നാണ് ആരോപണം. പിന്നാലെ തെരുവിലേക്ക് വ്യാപിച്ച സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ വ്യാപക കല്ലേറുണ്ടായി. കയ്യില്‍ കിട്ടിയ അവശിഷ്ടമെല്ലാം എടുത്ത് റോഡിലിട്ട് തീയിട്ടു. സ്ഥലത്തുണ്ടായിരുന്ന പൊലീസിന് സംഘര്‍ഷം നിയന്ത്രിക്കാനായില്ല. ഇന്നുച്ചയ്ക്ക് ഹൗറ സന്ദര്‍ശിക്കാന്‍ പോയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. 

 

ഗുണ്ടകളെയും കൊള്ളക്കാരെയും വച്ചുപൊറുപ്പിക്കില്ലെന്നും സംഘര്‍ഷത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ സി.വി.ആനന്ദബോസ് പ്രതികരിച്ചു. തല്‍സ്ഥിതി റിപ്പോര്‍ട്ട് ഗവര്‍ണറെ അറിയിക്കുമെന്നും സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അതേസമയം ബിഹാറില്‍ നളന്ദയിലും സസാറാമിലും സ്ഥിതി ഇന്ന് ശാന്തമാണ്. സസാറാമില്‍ മാത്രം നൂറിലേറേപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

Amit Shah speaks to West Bengal governor over Ram Navami violence in Howrah