കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി. 10 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മോചിതനായത്. 1988ൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിലാണ് സിദ്ദു ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. ജയിലിലെ നല്ല നടപ്പിൽ ശിക്ഷ കാലയളവിൽ ഇളവ് ലഭിക്കുകയായിരുന്നു.
ഇപ്പോൾ ജനാധിപത്യം എന്നൊന്നില്ലെന്ന് മോചിതനായ സിദ്ദു പ്രതികരിച്ചു. രാജ്യത്ത് ഏകാധിപത്യം വന്നപ്പോഴെല്ലാം ഒരു വിപ്ലവo ഉണ്ടായിട്ടുണ്ട്. ഇത്തവണ ആ വിപ്ലവത്തിന്റെ പേരാണ് രാഹുൽ ഗാന്ധി എന്നും സിദ്ദു പറഞ്ഞു.
Navjot Singh Sidhu out of Jail after 10 months