വീട്ടിലെ പാഴ് വസ്തുക്കൾ ശേഖരിക്കാനെത്തുന്ന ഹരിത കർമ സേനയ്ക്കുള്ള യൂസർ ഫീ ഇന്നു മുതൽ നിർബന്ധം. വീട്ടുടമസ്ഥർ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടി ഈടാക്കുമെന്നു ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവിറക്കി. കെട്ടിട നിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും ഫീസ് കുത്തനെ കൂട്ടി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു
പാഴ് വസ്തുക്കൾ ശേഖരിക്കാൻ വീട്ടിലെത്തുന്ന ഹരിത കർമ സേനാ പ്രവർത്തകർക്കുള്ള ഫീസ് സംബന്ധിച്ചു വീട്ടുടമസ്ഥരുമായുള്ള തർക്കം പതിവായതിനെ തുടർന്നാണ് തുടർന്നാണ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. അതായത് എല്ലാ വീട്ടുടമസ്ഥരും ഹരിത കർമ സേനയ്ക്ക് നിർബന്ധമായും തുക നൽകണമെന്നർഥം. 50 രൂപ മുതൽ തുടങ്ങുന്ന യൂസർ ഫീ നിശ്ചയിക്കുന്നത് അതാത് തദ്ദേശ സ്ഥാപനങ്ങളാണ്. ഫീസ് നൽകാത്ത വീട്ടുടമസ്ഥരിൽ നിന്നു കുടിശികയാക്കി കണക്കാക്കി വസ്തു നികുതി നൽകുമ്പോൾ ഈടാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത് .
കെട്ടിട നിർമാണത്തിനുള്ള ഫീസ് സ്ലാബ് അടിസ്ഥാനത്തിലാണ് വർധിപ്പിച്ചത്. പഞ്ചായത്തുകളിൽ വീടുകൾക്ക് ചതുരശ്ര മീറ്ററിന്റെ നിരക്ക് 7 രൂപയിൽ നിന്ന് 150 രൂപയായി വർധിപ്പിച്ചപ്പോൾ നഗരസഭകളിൽ 200 ആയും കോർപറേഷനിൽ പത്തു രൂപയിൽ നിന്നും 200 രൂപയായി ആന്നു വർധിപ്പിച്ചത്. കെട്ടിട നിർമാണത്തിനുള്ള അപേക്ഷാഫീസ് 300 ചതുരശ്ര മീറ്ററിൽ കൂടുതലുള്ളവയ്ക്ക് പഞ്ചായത്തിൽ 3000 രൂപയായും ,നഗരസഭയിൽ 4000 രൂപയായും കോർപറേഷനിൽ 5000 രൂപയുമായാണ് വർധിപ്പിച്ചത്.