കീഴടങ്ങില്ലെന്നും മരിക്കാൻ ഭയമില്ലെന്നും വ്യക്തമാക്കി ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിന്റെ രണ്ടാം വിഡിയോ. ഓടിയൊളിക്കില്ലെന്നും പൊതുജനമധ്യത്തിൽ ഉടനെത്തുമെന്നും ഒളിയിടത്തിൽനിന്നുള്ള വിഡിയോ സന്ദേശത്തിൽ പറയുന്നു. മൂന്ന് ഉപാധികൾവച്ച് കീഴടങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളിയ അമൃത്പാൽ കീഴടങ്ങുന്നതിനെപ്പറ്റി ആരുമായും സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. സുഹൃത്തുക്കളെയോ അനുയായികളെയോ ഉപേക്ഷിച്ചുവെന്ന് പറയരുതെന്നും അമൃത്പാലിന്റെ ആഹ്വാനം. കഴിഞ്ഞ നാലുദിവസമായി പഞ്ചാബിലെ ഹോഷിയാർപൂരിൽ വാരിസ് പഞ്ചാബ് ദേ തലവനുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. 24 മണിക്കൂറിനിടെ രണ്ടാം വിഡിയോയും പുറത്തുവന്നത് പഞ്ചാബ് പൊലീസിനെ വലിയ സമ്മർദത്തിലാക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോയുടെ ആധികാരികതയെക്കുറിച്ച് പ്രതികരണമില്ലെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
"I Am Not Surrendering": Fugitive Amritpal Singh Goes Live On YouTube