yediyurappa-home

കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യഡിയൂരപ്പയുടെ വീടിനുനേരെ ആക്രമണം. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപൂരയിലെ വീടിനു നേരെ പട്ടികവിഭാഗമായ ബഞ്ചാര സമുദായ അംഗങ്ങളാണ് ആക്രമണം നടത്തിയത്. കല്ലെറിയുകയും വീട്ടിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. എസ്.ടി പട്ടികയില്‍ പ്രത്യേക സംവരണമെന്ന ആവശ്യം പരിഗണിക്കാത്തതിലുള്ള പ്രതിഷേധമാണു അക്രമത്തില്‍ കലാശിച്ചത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

 

Massive Protest Outside BS Yediyurappa's Home Over Reservation