Supreme Court of India

ജനപ്രതിനിധികളെ ശിക്ഷിച്ചാലുടൻ നിയമസഭ, പാർലമെന്റ് അംഗത്വം റദ്ദാക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെടും. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് ചോദ്യം ചെയ്താണ് ഹർജി. ശിക്ഷാ വിധിക്ക് എതിരെ അപ്പീൽ നൽകാനുള്ള സാവകാശം ജനപ്രതിനിധിക്ക് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

 

അപകീർത്തി കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ കാര്യവും മലയാളി  ഗവേഷകയായ ആഭാ മുരളീധരൻ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. വിചാരണ കോടതിയുടെ കുറ്റക്കാരണെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിച്ചിട്ടും ലോക്സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്തത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസൽ നൽകിയ ഹർജിയുടെ കാര്യവും കോടതിയിൽ ഇന്ന് ഉന്നയിക്കും.

 

Plea in Supreme court challenges auto disqualification of convicted MPs/MLAs