oommen-chandi

കണ്ണൂരില്‍ വച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറി‍ഞ്ഞ കേസില്‍ മൂന്ന് പ്രതികള്‍ക്കും തടവുശിക്ഷ വിധിച്ച് കോടതി. കണ്ണൂര്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികളായ ദീപക് ചാലാടിന് മൂന്നുവര്‍ഷം തടവും സി.ഒ.ടി.നസീര്‍, ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ടുവര്‍ഷം വീതവുമാണ് തടവുശിക്ഷ. കേസിലെ 113 പ്രതികളില്‍ 110 പേരെയും വെറുതേവിട്ടു. മുന്‍ എം.എല്‍.എമാരായ സി.കൃഷ്ണനും കെ.കെ നാരായണനും വിട്ടയക്കപ്പെട്ടവരിലുണ്ട്. 

 

എല്‍ഡിഎഫ് ഉപരോധ സമരത്തിനെത്തിയവരാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ അക്രമം നടത്തിയത്. കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി.