പ്രമുഖ ചലചിത്രനടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ മൂന്നുപതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന താരമാണ് വിടവാങ്ങിയത്. 18 വര്‍ഷം താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യചിത്രം നൃത്തശാല. 2014 മുതല്‍ 2019 വരെ ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ നടന്‍ എന്നതിനപ്പുറം അതിജീവനപ്പോരാളി കൂടിയായിരുന്നു ഇന്നസെന്റ്. അര്‍ബുദരോഗമുക്തിക്ക് പിന്നാലെ അര്‍ബുദ അവബോധരംഗത്തും ശ്രദ്ധേയനായി. അര്‍ബുദ അതിജീവനത്തെക്കുറിച്ച് പുസ്തകമെഴുതി, ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’.
പ്രധാന സിനിമകള്‍: കാബൂളിവാല, കിലുക്കം, ഗജകേസരിയോഗം, റാംജിറാവു സ്പീക്കിങ്, മാന്നാര്‍ മത്തായി സ്പീക്കിങ്, വിയറ്റ്നാം കോളനി, മിഥുനം,മഴവില്‍ കാവടി, പത്താംനിലയിലെ തീവണ്ടി, കോട്ടയം കുഞ്ഞച്ചന്‍, അഴകിയരാവണന്‍, മണിച്ചിത്രത്താഴ്, സര്‍വകലാശാല,വെള്ളാനകളുെട നാട് , പൊന്‍മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, അയാള്‍ കഥയെഴുതുകയാണ്, ഡോ.പശുപതി, നമ്പര്‍ 20 മദ്രാസ് മെയില്‍, പൂക്കാലം വരവായ്, ഗോഡ്ഫാദര്‍.