kuwait-accident

TAGS

കുവൈത്തിൽ കയാക്കിങ്ങിനിടെ അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശിയായ സുകേഷ് , പത്തനംതിട്ട സ്വദേശിയായ മത്തായി എന്ന ടിജോ എന്നിവരാണ് മരിച്ചത്. ഇരുവരും  ലുലു എക്സ്ചേഞ്ച് ജീവനക്കാരായിരുന്നു. ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഇരുവരും. കയാക്കിങ്ങിനിടെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്.  ആറുമാസം മുൻപായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കമ്പനി അധികൃതര്‍ തുടങ്ങി.   

 

Kayaking accident in Kuwait; Two Malayalis died