കോഴിക്കോട് താമരശേരി കൂടത്തായി ചുണ്ടകുന്നില്‍ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. രാവിലെ പതിനൊന്നേ മുക്കാലിനാണ് തിപിടുത്തമുണ്ടായത്. മുക്കത്തുനിന്നും നരിക്കുനിയില്‍ നിന്നും അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ ശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്. അര ഏക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.