ജര്‍മന്‍ ഫുട്ബോള്‍ താരം മെസൂട് ഓസില്‍ വിരമിച്ചു. 34ാം വയസിലാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ മെസൂട് ഓസില്‍ കരിയറിന് അവസാനംകുറിക്കുന്നത്. അര്‍ജന്റീനയെ തോല്‍പിച്ച് ലോകകിരീടം നേടിയ ജര്‍മന്‍ ടീമംഗമായിരുന്നു. ജര്‍മനിക്കായി 23 ഗോളുകള്‍ നേടിയിട്ടുണ്ട്.  ഷാല്‍ക്കയിലൂടെ ക്ലബ്  കരിയറിന് തുടക്കമിട്ട  ഓസിലിനെ 2010ല്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. റയലിനൊപ്പം ലാ ലീഗ കിരീടവും ചാംപ്യന്‍സ് ലീഗും നേടിയ ഓസില്‍ പിന്നീട് ക്ലബ് റെക്കോര്‍ഡ്  തുകയ്ക്ക് ആര്‍സനലില്‍ എത്തി.  

 

Mesut Ozil announces retirement from football