ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ് അഞ്ചാംദിനവും കാണാമറയത്തുതന്നെ. പൊലീസ് പദ്ധതികള്‍ അമൃത്പാലിന് ചോര്‍ന്നുകിട്ടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാരിസ് പഞ്ചാബ് ദേ തലവനെതിരെ ലുക്കൗട്ട് സര്‍ക്കുലറും ജാമ്യമില്ല വാറന്‍റുംകൂടി പൊലീസ് പുറപ്പെടുവിച്ചു.
ആയിരത്തി അഞ്ഞൂറ് പൊലീസുദ്യോഗസ്ഥരാണ് അമൃത് പാലിനായി തിരച്ചില്‍ നടത്തുന്നത്. ജലന്ധറില്‍ എവിടെയോ എന്ന് മാത്രമാണ് പൊലീസിനുള്ള സൂചനകള്‍. സംസ്ഥാനമോ രാജ്യംതന്നെയോ വിടാനുള്ള സാധ്യതയുള്ളതിനാല്‍ പൊലീസും സമ്മര്‍ദത്തിലാണ്. ഇത്രയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അമൃത്പാല്‍ എങ്ങനെ രക്ഷപ്പെട്ടെന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. പൊലീസ് പദ്ധതികള്‍ അമൃത് പാലിന് ചോര്‍ന്നുകിട്ടിയോ എന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് ബ്രാര്‍ ചോദിച്ചു. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബജ്‌വയും ആവശ്യപ്പെട്ടു.
നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്താല്‍ നിയമസഹായമൊരുക്കുമെന്ന് അകാലിദള്‍ അറിയിച്ചു. അമൃത് പാല്‍ നേതൃത്വം നല്‍കുന്ന വാരിസ് പഞ്ചാബ് ദേ സംഘടനയുമായി ബന്ധപ്പെട്ട് 150 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രൂപമാറ്റംവരുത്തി രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അമൃത് പാലിന്‍റെ വിവിധ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് വസ്ത്രം മാറുന്നതിനായി അമൃത്പാല്‍ ജലന്ധറിലെ ഒരു ഗുരുദ്വാരയിലെത്തിയതിന്‍റെ വിശദാംശങ്ങളും പൊലീസിന് ലഭിച്ചു.
Police-Waris Punjab De chief Amrit Pal face-off enters day 5