കടുത്ത വേനലിനും ബ്രഹ്മപുരത്തെ തീ പിടിത്തത്തിനൊടുവില്‍ എത്തിയ മഴയില്‍ കൊച്ചിക്ക് ആശ്വാസം. മഴയ്ക്ക് പിന്നാലെ കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവെന്നാണ് കണക്ക്. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട് 79 ലെത്തി. ഏറെ നാളുകള്‍ക്ക് ശേഷമാണ് വായു ഗുണനിലവാരം മെച്ചപ്പെടുന്നത്.  

വായു ഗുണനിലവാര സൂചിക അനുസരിച്ച് 50 വരെയാണ് നല്ല വായു. 51 മുതല്‍ 100 വരെ ശരാശരിയായും 101 ന് മുകളില്‍ മോശം നിലയും 201 ന് മുകളില്‍ അപകടകരവുമെന്നാണ് കണക്ക്. മാര്‍ച്ച് ഏഴിന് 294 ആയിരുന്നു കൊച്ചിയിലെ വായു ഗുണനിലവാരം. ഇതാണ് മെച്ചപ്പെട്ട് നിലവില്‍ 79 ല്‍ എത്തിയിരിക്കുന്നത്. 

 

Air quality improved in kochi after summer rain