drama-kakkukali

TAGS

ക്രൈസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് കക്കുകളി നാടകത്തിനെതിരെ തൃശൂര്‍ അതിരൂപതയിലെ പള്ളികളില്‍ പ്രതിഷേധക്കുറിപ്പ് വായിച്ചു. നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തും. നാടകത്തെ അനുകൂലിക്കുന്നതുപോലെ വിമര്‍ശിക്കാനുള്ള അവകാശവുമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ക്രൈസ്തവ സംഘടനകള്‍. ഇതിന്റെ ഭാഗമായാണ് പള്ളികളില്‍ നാടകത്തിന് എതിരെ സര്‍ക്കുലര്‍ വായിച്ചത്. കന്യാസ്ത്രീ മഠത്തില്‍ എത്തുന്ന പെണ്‍കുട്ടി നേരിടുന്ന പ്രയാസങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. എഴുത്തുകാരന്‍ ഫ്രാന്‍സീസ് നെറോണ എഴുതിയ കഥയാണ് നാടകമായി അരങ്ങില്‍ എത്തിയത്. രാജ്യാന്തര നാടകോല്‍സവത്തില്‍ അവതരിപ്പിച്ചിരുന്നു. ഗുരുവായൂര്‍ നഗരസഭയും നാടകത്തിന് വേദിയൊരുക്കി. ഇതിനു പിന്നാലെയാണ്, ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നാടകത്തെ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.വിശ്വാസങ്ങളേയും ആചാരങ്ങളേയും താറടിച്ചു കാണിക്കുകയാണ് നാടകത്തിന്റെ ഉദ്ദേശ്യമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.