ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സി.ബി.ഐ ചോദ്യംചെയ്യും. 'ജോലിക്ക് പകരം ഭൂമി' അഴിമതിക്കേസിലാണ് ചോദ്യംചെയ്യുക. ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. 2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേ ജോലിക്ക് പകരമായി ഭൂമി തുച്ഛമായ വിലയ്ക്ക് കോഴയായി വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് 24 ഇടങ്ങളില്‍ ഇ.ഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
ലാലുവും ഭാര്യ റാബ്റിയും ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസുള്ളത്. ലാലുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലാണ് ഭൂമി എഴുതി വാങ്ങിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Tejaswi Yadav summoned by CBI in land for jobs scam