ത്രിപുരയില്‍ രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ്–ഇടത് എംപിമാരുടെ സംഘത്തിനുനേരെ ആക്രമണശ്രമമുണ്ടായതായി പരാതി. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ബിശാല്‍ഗഡില്‍വച്ച് കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും നേതാക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്നും ആരോപണമുണ്ട്. എട്ട് അംഗസംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ത്രിപുര ഗവര്‍ണറെയും എംപിമാര്‍ കാണും

 

Attack on Congress, Left Front joint delegation in Tripura's Bishalgarh