‘ഞാന്‍ ഫെയ്സ്ബുക് ലൈവില്‍ വരുമെന്ന് പറയാന്‍ കാരണം മൂന്നുദിവസം മുന്‍പ് എനിക്ക് നേരിടേണ്ടിവന്ന ഒരു വളരെ പ്രധാനപ്പെട്ട കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ്. ഞാന്‍ സ്വര്‍ണക്കള്ളക്കടത്തുകാരിയാണെന്നാണല്ലോ അറിയപ്പെടുന്നത്. ഇങ്ങനെയുള്ള ഒരു കാര്യത്തിലും എനിക്ക് പങ്കില്ലാതിരുന്നിട്ടും അതില്‍ നിന്നൊന്നും ഒരു ഗുണവും ഉണ്ടായിട്ടില്ലാതിരുന്നിട്ടും ഞാന്‍ അതിലേക്കെല്ലാം വലിച്ചിഴയ്ക്കപ്പെട്ടു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മകന്റെയും പലപല ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ എന്നെ ചൂഷണം ചെയ്തു, മാനിപ്പുലേറ്റ് ചെയ്തു. എം.ശിവശങ്കര്‍ ആയാലും സി.എം.രവീന്ദ്രന്‍ ആയാലും എന്നെ ഉപയോഗിച്ചുകൊണ്ട്, എല്ലാം അവസാനം എന്റെ തലയില്‍ വയ്ക്കാന്‍ വേണ്ടി എന്നെ 15 മാസം അഴിക്കുള്ളിലാക്കി. സത്യങ്ങള്‍ തുറന്നുപറയാന്‍ ജയിലിലായപ്പോള്‍ത്തന്നെ എന്റെ മുന്‍ ഭര്‍ത്താവ് മുഖേന ഞാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം പിന്തുണച്ചില്ല. ജയിലില്‍ കിടക്കുന്നയാള്‍ക്ക പുറത്തുള്ളവരുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ.
നിങ്ങള്‍ക്കറിയാവുന്നതുപോലെ, അന്നുണ്ടായിരുന്ന എല്ലാ അഭിഭാഷകരെയും അവര്‍ വിലയ്ക്കെടുത്തു. അങ്ങനെ ഞാന്‍ ജയിലിനുള്ളില്‍ പൂര്‍ണമായി തളയ്ക്കപ്പെട്ടു. ജയിലില്‍ വലിയ പീഡനങ്ങള്‍ നേരിട്ടു. ഡിഐജി ഉള്‍പ്പെടെയുള്ളവര്‍ എന്നെക്കൊണ്ട് പലതരത്തിലുള്ള വോയിസ് റെക്കോര്‍ഡുകള്‍ ഉണ്ടാക്കി. അവരുടെ ആവശ്യാനുസരണമുള്ള സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. അതെല്ലാം കഴിഞ്ഞ് ഞാന്‍ പുറത്തുവന്നശേഷമാണ് കാര്യങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയത്. എം.ശിവശങ്കറിന്റെ തനിനിറം തിരിച്ചറിഞ്ഞതോടെ എല്ലാം വെളിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്ന എന്ന അമിതവിശ്വാസവും സത്യം എന്തായാലും പുറത്തുവരും എന്ന ഉറപ്പും എന്റെ ഉള്ളിലുണ്ട്.
മൂന്നുദിവസം മുന്‍പ് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നു. കണ്ണൂരില്‍ നിന്നുള്ള വിജയ് പിള്ള എന്ന ഒരു വ്യക്തിയാണ് വിളിച്ചത്. ബാംഗ്ലൂരില്‍ വന്ന് എന്നെ കാണണം, ഒരു ഇന്റര്‍വ്യൂ എടുക്കണം എന്ന് പറഞ്ഞ് നിരന്തരം വിളിച്ചു. അങ്ങനെ ഞാന്‍ എന്റെ മക്കളോടൊപ്പം അദ്ദേഹം പറഞ്ഞ ഹോട്ടലിന്റെ ലോബിയില്‍ പോയി. അവിടെ ഇരുന്ന് സംസാരിച്ചുതുടങ്ങി രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ത്തന്നെ അതൊരു സെറ്റില്‍മെന്റ് സംഭാഷണമാണെന്ന് എനിക്ക് മനസിലായി. പുള്ളിക്കാരന്‍ പറഞ്ഞു, ഒരാഴ്ചത്തെ സമയം സ്വപ്ന സുരേഷിന് തരാം, മക്കളെയും കൊണ്ട് ഇവിടെനിന്ന് സ്ഥലംവിടുക. ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ മാറുക. അവിടെ വേണ്ട എല്ലാ സഹായവും നല്‍കാം. അവിടെ ഒരു ഫ്ലാറ്റ് എടുത്ത് തരാം. എല്ലാം ചെയ്തുതരാം. എന്റെ കൈവശമുള്ള എല്ലാ തെളിവുകളും വിശദവിവരങ്ങളും കൈമാറണം. വീണയുടെയായാലും ചീഫ് മിനിസ്റ്ററുടേതായാലും കമല മാഡത്തിന്റേതായാലും എല്ലാം അവര്‍ക്ക് ഹാന്‍ഡ് ഓവര്‍ ചെയ്യുക. വെബ് ക്ലൗഡിലോ വേറെ എവിടെയെങ്കിലുമോ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെയെല്ലാം അക്സസ് അവര്‍ക്ക് കൊടുക്കുക, അവര്‍ അത് നശിപ്പിച്ചോളും. ഇത് പ്രത്യേകം പറഞ്ഞ് മനസിലാക്കിച്ച് എന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ വേണ്ടിയാണ് തന്നെ വിട്ടതെന്ന് വിജയ് പിള്ള പറഞ്ഞു.
ഗോവിന്ദന്‍ എന്നുപറയുന്ന പാര്‍ട്ടി സെക്രട്ടറി പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞത്, ബാംഗ്ലൂര്‍ വിട്ട് ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ പോകണമെന്ന ആവശ്യം അനുസരിച്ചില്ലെങ്കില്‍ അവര്‍ പിന്നീട് ഒരുകാരണവശാലും ഒത്തുതീര്‍പ്പ് സംഭാഷണത്തിന് വരില്ല, പക്ഷേ എന്റെ ആയുസിന് ദോഷം വരുത്തും എന്നാണ്. അത് വളരെ വ്യക്തമായ ഒരു ഭീഷണിയായിരുന്നു. എന്നെ നശിപ്പിച്ചുകളയും, എന്നെ കൊന്നുകളയും. അവര്‍ക്ക് സിഎമ്മിനെതിരെ സംസാരിക്കുന്നതും വീണക്കെതിരെയും യൂസഫലിക്കെതിരെയും എല്ലാം സംസാരിക്കുന്നത് അവസാനിപ്പിച്ച്, ജനങ്ങളോട് ക്ഷമ ചോദിച്ച്, ഞാന്‍ കള്ളംപറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ഇവിടെ നിന്ന് മുങ്ങുക. പിന്നെ ഒരുമാസത്തിനകം ഒരു ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ടും മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുള്ള വീസയും ശരിയാക്കിത്തരാം.
പിന്നീടൊരിക്കലും സ്വപ്ന സുരേഷ് ജീവനോടെയുണ്ടെന്നോ എവിടെയാണെന്നോ ഇവിടത്തെ ജനങ്ങള്‍ അറിയാന്‍ പാടില്ല.
ഒത്തുതീര്‍പ്പിന് ആദ്യം തീരുമാനിച്ച തുക 10 കോടിയാണ്. പക്ഷേ എനിക്ക് മക്കളുള്ളതുകൊണ്ടും ഇതുവരെ സംഭവിച്ചതിലൊന്നും സാമ്പത്തികനേട്ടം ഉണ്ടാകാത്തതുകൊണ്ടും 30 കോടി തന്ന് സെറ്റില്‍ ചെയ്യാം, എവിടെപ്പോയെങ്കിലും ജീവിച്ചുകൊള്ളണം എന്ന് പറഞ്ഞു. പുറത്തുപോയി ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും ചീഫ് മിനിസ്റ്റരും ഫാമിലിയും ഗോവിന്ദന്‍ മാഷ് എന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറിയും എല്ലാവരും ചേര്‍ന്ന് സഹായിക്കും എന്നുപറഞ്ഞു. പിന്നെ പറഞ്ഞു, യൂസഫലി എന്ന വ്യക്തി യുഎഇ ഉപയോഗിച്ചുകൊണ്ട് എനിക്ക് പണിതരും. അതുകൊണ്ട് വളരെ സൂക്ഷിക്കുക. അദ്ദേഹത്തിന്റെ പേര് ഒരിടത്തും പറയരുത്. അദ്ദേഹത്തിന് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഓഹരിയുണ്ട്. അതുകൂടാതെ വലിയ സ്വാധീനമുണ്ട്.
ഞാന്‍ പൊതുവേ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഡൊമസ്റ്റിക് യാത്ര െചയ്യുന്നത് വിമാനത്തിലാണ്. ചീപ് ആയി ടിക്കറ്റ് കിട്ടും. അതുകൊണ്ട് ഫ്ലൈറ്റില്‍ പോകും. അതും മനസിലാക്കി അവര്‍ എന്നോട് പറഞ്ഞത്, എന്റെ ബാഗേജില്‍ ലഹരിവസ്തുക്കള്‍ പോലുള്ള നിരോധിത വസ്തുക്കള്‍ വച്ച് എന്നെ കുടുക്കുമെന്നാണ്. മിനിമം മൂന്നുവര്‍ഷത്തേക്ക് എന്നെ ജയിലിലാക്കും. ഒന്നുകില്‍ അവര്‍ക്ക് എന്നെ ജയിലില്‍ കിട്ടിയാല്‍ മതി. അല്ലെങ്കില്‍ ഞാന്‍ ഈ 30 കോടി വാങ്ങി ഇവിടെ നിന്ന് സ്ഥലം കാലിയാക്കണം. രാംലീല എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം വേറെ ഏതോ രാജ്യത്ത് പോയി രക്ഷപെടുന്നുണ്ട്. അങ്ങനെ സ്വപ്ന സുരേഷിനെ റീക്രിയേറ്റ് ചെയ്ത് മറ്റൊരു രാജ്യത്തോ ജയ്പൂരോ ഹരിയാനയോ പോലെ മറ്റൊരു സംസ്ഥാനത്തോ റീ എസ്റ്റാബ്ലിഷ് ചെയ്യുക എന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞു. മരണം ഉറപ്പാണെന്ന് അതില്‍ നിന്ന് മനസിലായി.
അവസാനം വരെ ഞാന്‍ ഫൈറ്റ് ചെയ്യുമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയിരിക്കുന്നത്. ഒരുകാരണവശാലും ജനങ്ങളെ പറ്റിക്കാനോ, പാവപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയജീവിതം നശിപ്പിക്കാനോ ഉള്ള പൊളിറ്റിക്കല്‍ അജന്‍ഡയോ വ്യക്തിപരമായ ഗൂഢോദ്ദേശ്യങ്ങളോ എനിക്കില്ല. ഓരോന്നും സംഭവിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സംതൃപ്തി സത്യം എവിടെയൊക്കെയോ പുറത്തുവരുന്നുണ്ട് എന്നുള്ളതാണ്. എന്നെയും എന്റെ മക്കളെയും നശിപ്പിച്ചുകളയുമെന്ന് വീണ്ടും ഒരാള്‍ വന്ന് പറഞ്ഞു. ഞാന്‍ ആവര്‍ത്തിച്ച് പറയുകയാണ്, ഗോവിന്ദന്‍ മാഷ് എന്നെ തീര്‍ത്തുകളയുമെന്ന് വിജയ് പിള്ള ഉറപ്പിച്ചുപറഞ്ഞു. യൂസഫലി എനിക്കെതിരെ കേസെടുപ്പിക്കുമെന്ന് പറഞ്ഞു. മറ്റെവിടെയെങ്കിലും പോയി സെറ്റില്‍ ചെയ്യാന്‍ മുഖ്യമന്ത്രിയും കുടുംബവും 30 കോടി വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞു.
ആദ്യം അഭ്യര്‍ഥനയുടെ രൂപത്തിലും പിന്നീട് വളരെ വ്യക്തമായ ഭീഷണിസ്വരത്തിലുമാണ് വിജയ് പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്. തീരുമാനമെടുക്കാന്‍ രണ്ടുദിവസത്തെ സമയം തന്നു. ഞാന്‍ ഇയാളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിവരങ്ങളും ഇമെയിലായി എന്റെ അഭിഭാഷകന്‍ കൃഷ്ണരാജിന് അയച്ചുകൊടുത്തു. അഭിഭാഷകന്‍ ആ ഇമെയില്‍ കര്‍ണാടക ആഭ്യന്തരമന്ത്രിക്കും കര്‍ണാടക ഡിജിപിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അയച്ചുകൊടുത്തു. ഇപ്പോള്‍ ബെംഗളൂരുവിലും സുരക്ഷ ആവശ്യമായ അവസ്ഥയിലാണ്. ഇവിടെയും ഞാനും മക്കളും സുരക്ഷിതരല്ല. അജ്ഞാത ഫോണ്‍വിളികളും ഭീഷണികളും വര്‍ധിച്ചതോടെ കേരളം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടാണ് ബെംഗളൂരുവിലേക്ക് മാറിയത്. ഇവിടെയും ഇപ്പോള്‍ അതുതന്നെയാണ് അവസ്ഥ.
പക്ഷേ, ഒരു കോംപ്രമൈസിനും ഞാന്‍ തയാറല്ല. ഈ ഫെയ്സ്ബുക് ലൈവിലൂടെ ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറയുകയാണ്. ഐ വില്‍ നോട്ട് വിത്ഡ്രോ ! ഇതിന്റെ അവസാനം കാണാതെ ഞാന്‍ പിന്മാറില്ല ! പിണറായി വിജയന്‍ സര്‍, ഞാന്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കുമെന്ന് കരുതേണ്ട. ഇത് എന്റെ മാത്രം പോരാട്ടമല്ല, ഇത് സംസ്ഥാനത്തിന് മുഴുവന്‍ വേണ്ടിയുള്ള പോരാട്ടമാണ്. കാരണം, കേരളത്തെയും കേരളത്തിലെ ജനങ്ങളെയും വിറ്റുതുലച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മകളുടെ സാമ്രാജ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ എന്നെ വിശ്വസിക്കുന്ന ആളുകളുടെ കൂടെ നിന്ന് ഫൈറ്റ് ചെയ്യും. ഇതിന്റെ അവസാനം കണ്ടേ ഞാന്‍ അടങ്ങൂ. ജീവനുണ്ടെങ്കില്‍ ഉറപ്പായും നിങ്ങളുടെ ബിസിനസ് സാമ്രാജ്യവും നിയമവിരുദ്ധമായ പ്രവര്‍ത്തികളും എല്ലാം തെളിവുകളോടെ ഞാന്‍ പുറത്തുവിടും. ബെനാമികളുടെയും യൂസഫലിയുടെയും രവി പിള്ളയുടെയും എല്ലാവരുടെയും എല്ലാ ഡീറ്റെയില്‍സും കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്, സൂക്ഷിക്കേണ്ടിടത്ത് സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ഭീഷണിപ്പെടുത്താനോ കോംപ്രമൈസിനോ എന്റെയടുത്ത് വരേണ്ട ആവശ്യമില്ല. ഒരിക്കലും അതിന് ധൈര്യപ്പെടേണ്ട. കാരണം ഞാന്‍ പിന്മാറില്ല. തനിനിറം പുറത്തുവരുന്നുവെന്ന് ഞാന്‍ ഉറപ്പാക്കും. നിങ്ങള്‍ എന്താണ് എന്നകാര്യം ഞാന്‍ പുറത്തുകൊണ്ടുവന്നിരിക്കും.
മീഡിയയ്ക്ക് ഞാന്‍ ഇമെയിലും വിജയ് പിള്ളയുടെ ഫോട്ടോയും എല്ലാം കൈമാറുന്നുണ്ട്. ചൊവ്വാഴ്ച രാത്രി വിജയ് പിള്ള എന്നെ വിളിച്ച് ഇഡി സമന്‍സ് അയച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഇഡി എനിക്ക് സമന്‍സ് അയച്ചിട്ടില്ല എന്ന് ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ എന്തുസംഭവിച്ചാലും അയാള്‍ എന്റെ ലീഗല്‍ അഡ്വൈസര്‍ ആണെന്നേ പറയാവൂ എന്ന് വിജയ് പിള്ള ആവശ്യപ്പെട്ടു. ഇഡി വിജയ് പിള്ളയ്ക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. വിജയ് പിള്ള ഇഡി ഓഫിസില്‍ പോയിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. ബെംഗളൂരു പൊലീസ് എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ എന്നും എനിക്കറിയില്ല. എന്നെ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും വെറുക്കുന്നവരും ഞാന്‍ വഴിവിട്ട് നടക്കുന്നയാളാണെന്നോ സ്വര്‍ണക്കടത്തുകാരിയാണെന്നോ ഡോളര്‍ കടത്തുകാരിയാണെന്നോ കരുതുന്നവരും കേള്‍ക്കുക, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കുടുംബവും ആവശ്യപ്പെടുന്ന ഒത്തുതീര്‍പ്പിന് ഞാന്‍ തയാറല്ല. എന്റെ അവസാനശ്വാസം വരെ ഞാന്‍ പോരാടും.
ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ മുന്നോട്ടുവരൂ. എനിക്ക് പ്രശ്നമേയല്ല. ഞാന്‍ ഒരുപാട് അനുഭവങ്ങള്‍ നേരിട്ടുകഴിഞ്ഞു. നിങ്ങള്‍ക്ക് എന്നെ ജയിലിലാക്കണമെങ്കില്‍ ആക്കാം. നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം. ഞാന്‍ ഇല്ലെങ്കില്‍ എന്റെ അഭിഭാഷകനും എന്റെ കുടുംബാംഗങ്ങളും ഈ ഫൈറ്റ് മുന്നോട്ട് കൊണ്ടുപോകും. എന്റെ അമ്മയായാലും മക്കളായാലും അഭിഭാഷകനായാലും മുന്നോട്ടുതന്നെ പോകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇതിന്റെ അവസാനം കണ്ടേ ഞങ്ങള്‍ അടങ്ങൂ. അതുകൊണ്ട് 10 കോടിയും 30 കോടിയും 100 കോടിയും ഒന്നും എനിക്ക് ആവശ്യമില്ല. എത്രനാള്‍ ജീവനോടെ ഉണ്ടാകുമെന്നറിയില്ല. മരണം ഉറപ്പാണെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. അപ്പോള്‍
Swapna Suresh FB live against CM