k-kavitha-4

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. മറ്റന്നാള്‍ ഹാജരാകാമെന്ന് കാണിച്ച് കെ.കവിത ഇഡിക്ക് കത്തുനല്‍കി. ഇന്ന് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉണ്ടെന്ന് വിശദീകരണം. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കവിത.

 

ഹാജരാകാന്‍ ഇന്നലെയാണ് ഇ.ഡി കവിതയ്ക്ക് നോട്ടീസ് നല്‍കിയത്. കവിതയുടെ ബെനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണ്‍ രാമചന്ദ്ര പിള്ളയ്ക്കൊപ്പം കവിതയെ ചോദ്യം ചെയ്യാനാണ് നീക്കം. സ്വകാര്യ കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭമുണ്ടാക്കാന്‍ അവസരം നല്‍കുന്ന രീതിയില്‍ മദ്യനയം രൂപീകരിക്കാന്‍ കെ.കവിതയുള്‍പ്പെടുന്ന 'സൗത്ത് ഗ്രൂപ്പ്' ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയെന്നതാണ് ഇഡിയുടെ ആരോപണം. കവിതയ്ക്കുവേണ്ടി ഈ ഇടപാടുകള്‍ നടത്തിയത് അരുണ്‍ രാമചന്ദ്ര പിള്ളയാണെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. 

 

Called For Questioning In Delhi Liquor Policy Case, KCR Daughter's Reply