agriculture-officer-jisha-m

കള്ളനോട്ട് കോസില്‍ അറസ്റ്റിലായ കൃഷി ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍.  ആലപ്പുഴ എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോള്‍ക്കെതിരെയാണ് നടപടി. ഇവരിൽ നിന്നു കിട്ടിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോൾ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ട്. കള്ളനോട്ടിന്‍റെ ഉറവിടം സംബന്ധിച്ചും സംഘത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടിയുമുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Action against Edathuva Agriculture officer who arrested in fake currency case