malayalees-died-in-a-car-ac

തമിഴ്നാട് തേനിയില്‍ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട കാര്‍ ലോറിയിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ വടവാതൂർ സ്വദേശി അനന്ദുവിനെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലുമണിയോടെയാണ് അപകടം. തേനി മധുരാപുരി ബൈപാസിൽ അല്ലി നഗരത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിൻചക്രം പൊട്ടി. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരെ വന്ന ലോറിയിൽ ഇടിച്ചു. ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു.

അക്ഷയും ഗോകുലും തക്ഷണം മരിച്ചു. കാറിന്റെ മുൻഭാഗത്താണ് ഇരുവരും ഇരുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. തമിഴ്നാട്ടിൽ പഠിക്കുന്ന അനന്ദുവിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുളള യാത്രക്കിടെയായിരുന്നു അപകടം. സംഭവത്തിൽ അല്ലിനഗരം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. 

2 Malayalees died in a car accident at Theni