ശ്രവണ സഹായ ഉപകരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കാതെ സര്‍ക്കാര്‍. 18 ശതമാനം വരെ ജി.എസ്.ടിയാണ് ഇത്തരം ഉപകരണങ്ങള്‍ക്ക് ഈടാക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികള്‍ വരെ ഈ തീരുമാനത്തെ തുടര്‍ന്ന് കടുത്ത ബുദ്ധിമുട്ടിലാണ്. കോക്ലിയാര്‍ ഇംപ്ലാന്‍റിന്‍റെ പ്രൊസസര്‍ തകരാറിലാകുന്നതാണ് കുട്ടികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പുതിയ പ്രൊസസര്‍ വാങ്ങാന്‍ ഒരുലക്ഷം രൂപ വേണം. ഇതില്‍ 15000 രൂപയും ജി.എസ്.ടിയാണ്. 18,000 രൂപ വരെ വില വരുന്ന ബാറ്ററിക്ക് 2,700 രൂപ വരെ നികുതി നല്‍കണം. കേബിളിന് 8,000 രൂപ. അതിന്‍റെ നികുതികൂടിയാകുമ്പോള്‍ പതിനായിരം കടക്കും. ഇതിന് പുറമേ അപ്ഡേഷന്‍ വരുമ്പോഴൊക്കെ ഉപകരങ്ങള്‍ മാറ്റി വാങ്ങേണ്ടി വരാറുണ്ടെന്നും കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. ജി.എസ്.ടി ഒഴിവാക്കാനായാല്‍ കുറച്ചുപേര്‍ക്കെങ്കിലും സര്‍ക്കാരിന്റ കനിവിന് കാത്തുനില്‍ക്കാതെ കേടാകുന്ന ഉപകരണങ്ങള്‍ മാറ്റിവയ്ക്കാനാകും. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താല്‍ ജനപ്രതിനിധികള്‍ തയ്യാറാവണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Demands to remove GST imposed on hearing aids