speechtherapists-04

തുച്ഛമായ ശമ്പളത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്പീച് തെറപ്പിസ്റ്റുമാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നു. തെറപ്പിസ്റ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് രണ്ട് വര്‍ഷം മുന്‍പ് ഉത്തരവിറങ്ങിയെങ്കിലും നടപ്പാകാതിരുന്നതോടെ പലരും ജോലി ഉപേക്ഷിച്ചു. സാമൂഹിക സുരക്ഷാ മിഷനില്‍ അന്വേഷിക്കുമ്പോഴെല്ലാം സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നാണ് മറുപടി. സബ് കമ്മിറ്റി എന്ത് തീരുമാനിച്ചെന്ന് ചോദിച്ചാല്‍  കൈ മലര്‍ത്തും. നിലവില്‍ മെഡിക്കല്‍ കോളജില്‍ തന്നെ പത്തില്‍ മൂന്ന് തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ കഴിഞ്ഞ കുട്ടികള്‍ക്ക് രണ്ട് വര്‍ഷം മുടങ്ങാതെ സ്പീച് തെറപ്പി കുട്ടികള്‍ക്ക് നിര്‍ബന്ധമാണെന്നിരിക്കെയാണ് തെറപ്പിസ്റ്റുകളില്ലാത സ്ഥിതി വന്നിരിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Speech therapist shortage in kerala