ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ടതെന്ന പേരില്‍ അനില്‍ അക്കരെ പുറത്ത് വിട്ട കത്ത് സര്‍ക്കാര്‍ വാദങ്ങളെ സാധൂകരിക്കുന്നതാണെന്ന് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ്. യൂണിടാകിന് കരാര്‍ നല്‍കിയതില്‍ ലൈഫ് മിഷന് പങ്കില്ലെന്നാണ് കത്തില്‍ പറയുന്നത്. മുന്‍ എം.എല്‍.എ പുറത്ത് വിട്ട കത്ത്, ആരോപണങ്ങള്‍ സ്വയം കുഴി കുഴിച്ച് മൂടുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Minister MB Rajesh on life mission