ksu

കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥി കൺസഷൻ നിയന്ത്രണത്തിനെതിരെ കൊല്ലത്തും പ്രതിഷേധം. ഡിപ്പോ സൂപ്രണ്ടിനെയും ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറെയും കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു മാറ്റി. 

 

കോഴിക്കോട് കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിനുമുന്നിൽ കെ.എസ്.യു പ്രതിഷേധം. പ്രവർത്തകർ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യയറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. തീരുമാനം പിൻവലിച്ചിട്ടില്ലെങ്കിൽ കേരളത്തിന്റെ തെരുവോരങ്ങൾ കലുഷിതമാക്കുമെന്ന് അലോഷ്യസ് പറഞ്ഞു.