കെഎസ്ആർടിസിയില്‍ ഒറ്റത്തവണയായി ശമ്പളം വേണ്ടവര്‍ക്ക് അപേക്ഷ നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അപേക്ഷ നൽകാത്തവർക്ക് ഗഡുക്കളായി ശമ്പളം നൽകുമെന്ന നിലപാടിലാണ് മാനേജ്മെന്റ്. അതേസമയം, അപേക്ഷ നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള തൊഴിലാളി യൂണിയനുകൾ, ഗഡുക്കളായി ശമ്പളം നൽകാനുള്ള നീക്കത്തെ എതിർക്കുകയാണ്. ഗതാഗതമന്ത്രിയെയും മാനേജ്മെന്റിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ഭരണപക്ഷ യൂണിയനായ സിഐടിയു ചൊവ്വാഴ്ച പ്രത്യക്ഷ സമരം പ്രഖ്യാപിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.