സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് യുവാവിനെ അശ്ലീല സീരിസിൽ അഭിനയിപ്പിച്ചെന്ന കേസിൽ സംവിധായിക അറസ്റ്റിൽ. ലക്ഷ്മി ദീപ്ത എന്ന ശ്രീലാ പി.മണിയെയാണ് തിരുവനന്തപുരം അരുവിക്കര പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീലയ്ക്ക് ഹൈക്കോടതി ഉപാധി പ്രകാരം ജാമ്യം അനുവദിച്ചു. കോവളം സ്വദേശിയായ യുവാവാണ് ചതിക്കുഴിയിൽ വീണത്. മനോരമന്യൂസ് വാർത്തയെത്തുടർന്നാണ് യുവാവിന്റെ പരാതിയിൽ കോവളം പൊലീസ് ആദ്യം കേസെടുത്തത്. ചിത്രീകരണം നടന്ന അരുവിക്കരയിലായതിനാൽ പിന്നീട് അന്വേഷണം അരുവിക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് മാറ്റുകയായിരുന്നു.
director was arrested in casting man in obscene series