എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കും. കോഴിക്കോട് കൊടുവള്ളിയില്‍ നാലുമണിക്കുള്ള യോഗത്തിലാവും പങ്കെടുക്കുക. ജാഥയില്‍ നിന്ന് ഇ.പി.വിട്ടുനിന്നത് വിവാദമായിരുന്നു. 

അതിനിടെ ഇ.പി.ജയരാജന്‍ വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിനൊപ്പം സ്വകാര്യചടങ്ങില്‍ പങ്കെടുത്ത ദൃശ്യം പുറത്ത്.  ഞായറാഴ്ച കൊച്ചിയില്‍ ടി.ജി.നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങിനെത്തി. ഇ.പിക്കൊപ്പം  കെ.വി.തോമസും പങ്കെടുത്തു. എന്നാല്‍ നന്ദകുമാറിനെ കണ്ടത് വിവാദമായതിന് പിന്നാലെയാണ് ഇ.പിയുടെ വീണ്ടുവിചാരം. ഇ.പി.ജയരാജന്‍ വിവാദ ഇടനിലക്കാരന്‍ ടി.ജി.നന്ദകുമാറിനെ കണ്ടത്ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് ജാഥയില്‍ ഏതുസമയവും പങ്കെടുക്കാമെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. 

EP Jayarajan will participate in the MV Govindan Janakeeya Prathirodha Yatra