subi-suresh
നടി സുബി സുരേഷ് ഇനി ഓർമ. കൊച്ചി ചേരാനെല്ലൂർ ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു. സഹോദരൻ എബി സുരേഷ് ചിതയ്ക്ക് തീകൊളുത്തി. സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും അടക്കം നിരവധി പേർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. കരൾ രോഗത്തെത്തുടർന്ന് ചികിൽസയിലിരിക്കെ ഹൃദയാഘാതംമൂലമാണ് ഇന്നലെ സുബി സുരേഷിന്റെ അകാലവിയോഗം ഉണ്ടായത്. ഇന്ന് രാവിലെ വരാപ്പുഴയിലെ വീട്ടീലെത്തിച്ചശേഷം പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപിച്ചു.