ടെലിവിഷന്‍ താരവും നടിയുമായ സുബി സുരേഷ് അന്തരിച്ചു. നാല്‍പത്തിയൊന്ന് വയസായിരുന്നു. കരള്‍ രോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുബിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങവേ തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗം സഹപ്രവര്‍ത്തകര്‍ക്കടക്കം നടുക്കമായി. സുബിയുടെ മൃതദേഹം നാളെ ചേരാനല്ലൂരില്‍ സംസ്കരിക്കും.
കഴിഞ്ഞ 28നാണ് കരള്‍ രോഗത്തെത്തുടര്‍ന്ന് സുബിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കരള്‍ രോഗത്തിന് പുറമെ മഞ്ഞപിത്തവുമുണ്ടായതോടെ സ്ഥിതി സങ്കീര്‍മായി. സാധ്യമായ എല്ലാ ചികില്‍സയ്ക്കും ഒടുവിലാണ് കരള്‍ മാറ്റിവയ്ക്കലിനെക്കുറിച്ച് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്.
സുബിയുടെ രോഗവിവരം ഒടുവിലായാണ് അറിഞ്ഞതെങ്കിലും സഹപ്രവര്‍ത്തകരും ജനപ്രതിനിധികളും അടക്കം കരള്‍ മാറ്റിവയ്ക്കലിന് സാധ്യമായ എല്ലാ വഴികളും തേടി. ഏറെ നാളുകളായി തന്നെ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായി പലവട്ടം സുബി തന്നെ തുറന്നുപറഞ്ഞിരുന്നു. ഒടുവിലായി കരള്‍ രോഗം ഗുരുതരമായപ്പോഴും സുബി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പുവരെ പ്രവര്‍ത്തനമേഖലയില്‍ സജീവമായിരുന്നു സുബി. ഏറ്റെടുത്ത പരിപാടികളില്‍നിന്ന് കലകാരി അപ്രതീക്ഷിതമായി മാറി നിന്നതോടെയാണ് പലരും സുബിയുടെ രോഗവിവരം അറിഞ്ഞതും.
Malayalam Actress And TV Anchor Subi Suresh Passes Away