കനത്ത പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കാസർകോടിന് പുറമേ നാല് ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും പതിനാല് ഡിവൈഎസ്പിമാരെയുമായാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്കാണ് മേൽനോട്ട ചുമതല. ഇന്നലെ കോഴിക്കോട്ടുണ്ടായ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കാനും സാധ്യതയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ,  കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനം എന്നിവയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന പരിപാടികൾ.

 

Chief Minister Pinarayi Vijayan is in Kasargod today under heavy police security