സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കുട്ടനാട് സിപിഎമ്മില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല. വിഭാഗീയ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ ഉറപ്പ്. പാര്‍ട്ടിവിട്ടുപോകും എന്ന് പറഞ്ഞവരെ ചേര്‍ത്തുനിര്‍ത്തണം. പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍ ഇനി ആവര്‍ത്തിക്കരുതെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കി. മാസങ്ങളായി വിട്ടുനിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ യോഗത്തിനെത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കുട്ടനാട് ഏരിയ കമ്മിറ്റിയിലാണ് പുതിയ ധാരണ.
Compromise in Kuttanad CPM