യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഗുണം ചെയ്യാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി ആപ്ളിക്കേഷന്‍ കേരള സവാരി മരണശയ്യയില്‍. യാത്രകള്‍ ബുക്ക് ചെയ്യാനാകാതെ യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും കേരള സവാരിയെ കൈവിടുന്നു. മനോരമ ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍ ആപ്പിലായ കേരള സവാരി.
കളര്‍ഫുള്‍ ആയിരുന്ന മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കേരള സവാരിയുടെ ഉദ്ഘാടനം ബലൂണ്‍ കെട്ടിയ ഓട്ടോറിക്ഷകളും ടാക്സികളും. പ്രതീക്ഷയോടെ ഡ്രൈവര്‍മാരും യാത്രക്കാരും. യാത്ര പോകേണ്ട ലൊക്കേഷന്‍ നല്‍കി ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ അടുത്തുള്ള ഡ്രൈവറെ തിരയുന്നുവെന്ന് മൊബൈല്‍ സ്കീനില്‍ എഴുതി കാണിക്കും. ഏതാണ്ട് പരമാവധി മൂന്ന് മിനിറ്റ് മാത്രമാണ് ആ പ്രതീക്ഷയുടെ ദൈര്‍ഖ്യം. തൊട്ട് പിന്നാലെ മെസേജ് വരും ഒരു ഡ്രൈവറെയും കണ്ടെത്താനായില്ല. ഇതിനിടയില്‍ അല്‍പം അകലെ നിര്‍ത്തിയ ഓട്ടോറിക്ഷയുടെ അരികിലേക്ക് അവര്‍ക്ക് കേരള സവാരയില്‍ റജിസ്ട്രേഷന്‍ ഉണ്ടോയെന്ന് അറിയാന്‍ ഞങ്ങള്‍ പോയി. കേരള സവാരി ആപ്പില്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും കിടുന്നില്ലല്ലോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഇതായിരുന്നു അവരുടെ മറുപടി.
അഞ്ഞൂറോളം ഡ്രൈവര്‍മാര്‍ റജിസറ്റര്‍ ചെയത് ആപ്പില്‍ തലസ്ഥാനത്ത് അവസ്ഥയാണിത്. യാത്രക്കാരനും പ്രയോജനമില്ല ഡ്രൈവര്‍ക്കും ഗുണമില്ല. ഇതോടെ കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും പിന്‍മാറുകയാണ്. അനാഥമായ ഒരു ആപ്ലിക്കേഷന്‍ മാത്രമാണ് ഇപ്പോള്‍ കേരള സവാരി. ഓടിത്തുടങ്ങും മുന്‍പേ കേരള സവാരിയെ പഞ്ചറാക്കിയത് ആരെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
Kerala Savaari app issues