മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംഗമം ടെക്സ്പെക്റ്റേഷന്‍ ഇന്ന് . ടെക്നോളജി രംഗത്തെ പ്രമുഖര്‍ ഈ മേഖലയിലെ പുത്തന്‍ ആശയങ്ങളും പരീക്ഷണങ്ങളും പങ്കുവയ്ക്കും. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് വേദി.  

സ്റ്റാര്‍ട്ട് അപ്, ഒ.ടി.ടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയാണ് മെയിന്‍ പാനല്‍. ആമസോണ്‍, ഗൂഗിള്‍, ആക്കാമി, അഡോബി എന്നിവയടക്കമുള്ള സ്ഥാപനങ്ങളുെട ഉന്നത പ്രതിനിധികളും ടെക്സ്പെക്റ്റേഷനില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആണ് മുഖ്യ പ്രഭാഷകന്‍. ലിസെന്‍ ടു ദി ഫ്യൂച്ചര്‍ എന്നതാണ് ഇക്കുറി ടെക്സ്പെറ്റേഷന്റെ പ്രധാന ആശയം.  ഡിജിറ്റല്‍ സംഗമത്തിന്റെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഓരോ മേഖലയിലെയും വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. വൈകിട്ട് അഞ്ചുമണിയ്ക്കാണ് സമാപനം.