വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ എട്ടുകോടി വേണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഈ ഉത്തരവ് ഇറക്കരുതെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ അപേക്ഷിച്ചു. പത്തുമാസം കൊണ്ട് മുഴുവന്‍പേര്‍ക്കും ആനുകൂല്യം നല്‍കിക്കൂടേ എന്ന് കോടതി ചോദിച്ചപ്പോള്‍ ശമ്പളം നല്‍കാന്‍ ഇപ്പോഴും സര്‍ക്കാര്‍ സഹായം ലഭിക്കേണ്ട അവസ്ഥയെന്നും ബസുകളുടെ അനുപാതം നോക്കിയാല്‍ നിലവില്‍ ജീവനക്കാര്‍ അധികമാണെന്നും കെഎസ്ആര്‍ടിസി കോടതിയെ ധരിപ്പിച്ചു. അതേസമയം വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ മറ്റുവഴിയില്ലെങ്കില്‍ സ്വത്ത് വില്‍ക്കൂവെന്ന് ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് പറഞ്ഞു. 'ആനൂകൂല്യം നല്‍കാന്‍ പറ്റിയില്ലെങ്കില്‍ വിരമിക്കാന്‍ അനുവദിക്കാതെ നിലനിര്‍ത്തണമെന്നും കോടതി പറഞ്ഞു. വിരമിച്ചവര്‍ക്ക് ഒരു ലക്ഷം വീതം 45 ദിവസത്തിനകം നല്‍കണമെന്നും ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞു.
Corporation needs 8 crores for retirement benefits; Ksrtc at Highcourt