ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെ മെഡിക്കല്‍ ഷോപ്പുകളുടെ മരുന്നുകൊളളയില്‍ ഇടപെടലുമായി സര്‍ക്കാര്‍. ടൈഫോയിഡ് വാക്സീന്‍ സര്‍ക്കാര്‍ കാരുണ്യ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിനു ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
ഇരുന്നൂറു രൂപയില്‍ താഴെ വിലയുളള വാക്സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീനാണ് വില്‍പനയ്ക്ക് എത്തിച്ചത്. സ്വകാര്യ ആശുപത്രികളും കുത്തിവയ്പിന് വന്‍തുക ഈടാക്കുന്നതിനാല്‍ ഹെല്‍ത്ത് കാര്‍ഡ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭാരിച്ച ബാധ്യതയാകുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും കുറഞ്ഞ വിലയ്ക്ക് മരുന്നെത്തിക്കേണ്ട കാരുണ്യ ഫാര്‍മസികളിലും വാക്സീന്‍ ലഭ്യമാക്കാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്.
Typhoid vaccine will be distributed through Karunya Pharmacy; manorama news impact