കെഎസ്ആര്‍ടിസിയിലെ ടാര്‍ഗറ്റ് പരിഹാസ്യമായ നീക്കമെന്ന് എം.വിന്‍സെന്റ് എംഎല്‍എ. സ്വകാര്യ കമ്പനികള്‍ക്ക് പോലുമില്ലാത്ത നയമാണിത്. ഇത് അംഗീകരിക്കാനാവില്ല. യുക്തിയില്ലാത്ത നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നു ടി.ഡി.എഫ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കെ.എസ്.ആർ.ടി.സി ഇനി ശമ്പളം കണക്കാക്കുക ലക്ഷ്യം നേടുന്നതിനുസരിച്ചാണെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു എംഎല്‍എ. ടാർഗറ്റിന്റെ 100% നേടിയാൽ മുഴുവൻ ശമ്പളവും അഞ്ചാം തീയതി ലഭിക്കും. 80% ആണ് നേടുന്നതെങ്കില്‍ 80% ശമ്പളമേ ആദ്യം ലഭിക്കൂ. ബസുകളുടെയും ജീവനക്കാരുടെയും അനുപാതം കണക്കാക്കിയാണ് ടാർഗറ്റ്.
Target ridiculous move at KSRTC: M.Vincent