glassdoor-accident

TAGS

ചാവക്കാട് മണത്തലയിൽ കടയുടെ ചില്ലുവാതിലിൽ തലയിടിച്ച് തെറിച്ചു വീണ് മുതിർന്ന പൗരൻ മരിച്ചു. മണത്തല സ്വദേശിയായ എൺപത്തിനാലുകാരൻ ഉസ്മാൻ ഹാജിയാണ് മരിച്ചത്. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനും പ്രവാസി മലയാളിയുമാണ്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. ഗ്ലാസ് ഡോർ ആണെന്ന് തിരിച്ചറിയാതെ വേഗത്തിൽ കടയിലേക്ക് കയറി. തലയിടിച്ച ഉടനെ തെറിച്ച് മലർന്നടിച്ചു വീണു. തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റു. ഉടനെ, ചാവക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. വിദഗ്ധ ചികിൽസയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഗ്ലാസ് ഡോർ ആണെന്ന് തിരിച്ചറിയാൻ കഴിയാതെ വേഗം കടന്നതായിരുന്നു ദാരുണമായ അപകടത്തിനു കാരണം. സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. 

 

Rushed into the shop not knowing it was a glass door; beaten to death