കണ്ണൂരില്‍ ഒാടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു. കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ (25), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ഒരുകുട്ടിയടക്കം നാലുപേരെ രക്ഷിച്ചു. അപകടകാരണം കണ്ടത്താന്‍ വിദഗ്ധ പരിശോധന വേണമെന്ന് കമ്മിഷണര്‍ അറിയിച്ചു. മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. കാര്‍ കത്തിയത് ഷോര്‍ട് സര്‍ക്യൂട്ട് മൂലമെന്ന് ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. രക്ഷപ്പെട്ട നാലുപേര്‍ക്കും കാര്യമായ പരുക്കുകളില്ലെന്നും ദൃക്സാക്ഷി. സഞ്ചരിച്ച വാഹനം പുതിയതെന്ന് മരിച്ചവരുടെ ബന്ധു.
Kannur car fire two died