mahilasamman-01

ജനങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 'മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതി' കൊണ്ടുവരും. രണ്ട് വര്‍ഷം കാലാവധിയുള്ള പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം പലിശ സമ്പാദ്യത്തിന് നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപപരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി. മാസവരുമാനക്കാര്‍ക്കുള്ള നിക്ഷേപപരിധി 4.5 ലക്ഷത്തില്‍ നിന്ന് 9 ലക്ഷമാക്കി.ജോയിന്റ് അക്കൗണ്ടുകള്‍ക്കുള്ള നിക്ഷേപപരിധി 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കിയും വര്‍ധിപ്പിച്ചിട്ടുണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Mahila samman savings certificate project for women& girls