നഗരങ്ങളിലെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യാന്ത്രിക സംവിധാനം കൊണ്ടുവരുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. എല്ലാ നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്നും ക്രമേണെ ആള്‍നൂഴികള്‍ ഒഴിവാക്കകുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. ഗോബര്ധന് പദ്ധതിക്കായി 10,000 കോടി രൂപ അനുവദിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും ഇതില്‍ 75 എണ്ണം നഗരങ്ങളില്‍ കൊണ്ടുവരുമെന്നും ഇതിന് പുറമേ 300 ക്ലസ്റ്റര്‍ അധിഷ്ഠിത പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.